രാജ്യവ്യാപകമായ പെട്രോളിന്‍റെയും ഡീസലിന്‍റെയും വില വർദ്ധനക്ക് എതിരെ സി.പി.ഐ.എം അടുപ്പുകൂട്ടൽ സമരം ഇന്ന് വൈകുന്നേരം 5 മണിക്ക് സംഘടിപ്പിക്കുന്നു. എല്ലാ ബൂത്തുകളിലും വില വര്‍ദ്ധനവില്‍ പ്രതിഷേധിക്കുന്ന കുടുംബങ്ങള്‍ ഒത്തു ചേര്‍ന്ന് അടുപ്പ്‍ കൂട്ടി പാചകം ചെയ്താണ് പ്രതിഷേധം നടത്തുന്നത്.
സംസ്ഥാനത്തെ കോവിഡ് മാനദണ്ഢങ്ങൾ പൂര്‍ണ്ണമായി പാലിച്ചാവും സമരമെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ് അറിയിച്ചു. 2014ല്‍ 72 രൂപയായിരുന്ന പെട്രോള്‍ ഇപ്പോള്‍ നൂറു രൂപ കടന്നിരിക്കുകയാണ്. കഴിഞ്ഞ പതിമൂന്ന് ദിവസത്തിനിടെ പെട്രോളിന് മൂന്നേകാൽ രൂപയും ഡീസലിന് മൂന്നര രൂപയുമാണ് കൂടിയത്.
അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണയുടെ വില കുത്തനെ ഇടിഞ്ഞപ്പോഴും നികുതി നിരക്കുകൾ ഉയർത്തി വില വർദ്ധിപ്പിക്കുകയായിരുന്നു മോദി സർക്കാർ. കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിൽ പെട്രോളിന് 2.98 രൂപയും ഡീസലിന് 3.30 രൂപയുമാണ് വർദ്ധിപ്പിച്ചത്.
കേരളത്തിൽ എൽ.ഡി.എഫ് സർക്കാർ സൗജന്യമായി നൽകുന്ന അരിയും ഭക്ഷ്യ വസ്തുക്കളും പാചകം ചെയ്ത് കഴിക്കാൻ വലിയ വില നൽകേണ്ട അവസ്ഥയാണ്. ഒരു മാസത്തിൽ മാത്രം മൂന്നു തവണയാണ് പാചക വാതകത്തിന് വില വർദ്ധിപ്പിച്ചത്. കൊവിഡ് മഹാമാരി കാലത്ത് ജനങ്ങൾക്കെതിരെ യുദ്ധം പ്രഖ്യാപിക്കുന്ന ബി.ജെ.പി സർക്കാരിനെതിരെ അതിശക്തമായ പ്രതിഷേധമുയരണം. അടുപ്പുകൂട്ടൽ സമരം വിജയിപ്പിക്കാൻ സമസ്ത ജനവിഭാഗങ്ങളും രംഗത്തിറങ്ങണമെന്നും സി.പി.ഐ.എം സെക്രട്ടേറിയറ്റ് അഭ്യർത്ഥിച്ചു.