മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും പ്രശംസയുമായി കര്‍ദ്ദിനാള്‍ ആലഞ്ചേരി
അഡ്മിൻ
കേരളാ സര്‍ക്കാരിനെ പ്രശംസിച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി. കെ.കെ ശൈലജയെ പോലെ പ്രതിജ്ഞബദ്ധരും പ്രതിഭശാലികളുമായ ഭരണകര്‍ത്താക്കള്‍ക്കും സര്‍ക്കാരിനും ഒപ്പം സഭ എന്നുമുണ്ടാകുമെന്ന കര്‍ദ്ദിനാള്‍ ആലഞ്ചേരി പറഞ്ഞു.
ആരോഗ്യരംഗത്ത് ലോകം ശ്രദ്ധിക്കപ്പെടുന്ന നക്ഷത്രമാണ് ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍, പ്രതിസന്ധികളെ വെല്ലുവിളിയായി സ്വീകരിച്ച് ജീവിതത്തില്‍ വിജയമാക്കി മാറ്റിയവരാണ് മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി ശൈലജയുമെന്ന് കര്‍ദ്ദിനാള്‍ പറഞ്ഞു.അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നത്. എല്‍.ഡി.എഫായാലും യു.ഡി.എഫായാലും ആരോഗ്യ മന്ത്രി ശൈലജ ടീച്ചര്‍ മതിയെന്നാണ് ആഗ്രഹമെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ ഒരു കൊവിഡ് രോഗിയും ചികിത്സ കിട്ടാതെ മരിച്ചിട്ടില്ലെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. കൊച്ചിയില്‍ കെസിബിസി സംഘടിപ്പിച്ച പഠന ശിബിരത്തില്‍ മന്ത്രിയെ ആദരിച്ച ശേഷമാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.