എന്തെങ്കിലും ഒരു കടലാസ് കാട്ടി ആരോപണമുന്നയിക്കുന്നത് പ്രതിപക്ഷ നേതാവിന്റെ കൈത്തൊഴില്‍: എ. വിജയരാഘവന്
അഡ്മിൻ
ഒട്ടും വിശ്വാസ്യതയില്ലാത്ത എന്തെങ്കിലും ഒരു കടലാസ് കാട്ടി ആരോപണമുന്നയിക്കുന്നത് പ്രതിപക്ഷ നേതാവിന്റെ കൈത്തൊഴിലാണെന്ന് സി.പിഐ..എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്. കേരളാ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാനുള്ള ശ്രമമാണ് പ്രതിപക്ഷ നേതാവിന്റേത് എന്നും അദ്ദേഹം പറഞ്ഞു.
ആഴക്കടല്‍ മത്സ്യ ബന്ധന ട്രോളര്‍ കരാര്‍ വിവാദത്തില്‍ കൂടുതല്‍ രേഖകളുമായി പ്രതിപക്ഷനേതാവ് രംഗത്തെത്തിയതിന് പിന്നാലെയാണ് വികസന മുന്നേറ്റ ജാഥയുടെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കവേ വിജയരാഘവന്റെ പ്രതികരണം. നേരത്തെ പ്രളയകാലത്തും കോവിഡ് കാലത്തും രമേശ് ചെന്നിത്തല അടിസ്ഥാനമില്ലാതെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് നമ്മള് കണ്ടതാണ്. അദ്ദേഹം ഇപ്പോഴും അത് തുടരുന്നു എന്നേ ഉള്ളൂ.
താന്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് വിശ്വാസ്യത വേണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമില്ല. ആഴക്കടല്‍ മത്സ്യബന്ധനത്തിന് സര്‍ക്കാരിന് ഒരു നയമുണ്ട്. മുഖ്യമന്ത്രി അക്കാര്യം കൃത്യമായി വ്യക്തമാക്കിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി ഇടതുപക്ഷം കാണിച്ച ആത്മാര്‍ത്ഥത തീരദേശത്ത് ദൃശ്യമാണെന്നും വിജയരാഘവന് പറഞ്ഞു.