പിണറായി വിജയന്റെത് മികച്ച ഭരണം: കമല്‍ ഹാസന്‍

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷവും കേരളത്തില്‍ പിണറായി വിജയന്‍ തന്നെ മുഖ്യമന്ത്രിയാകണമെന്നാണ് തന്റെ ആഗ്രഹമെന്ന് നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ ഹാസന്‍.
ഇന്ന് ചെന്നൈയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. "നല്ല ഭരണമാണ് അദ്ദേഹത്തിന്റെത്. എന്തായാലും അത് സാധിക്കട്ടെ,’ - കമല്‍ പറഞ്ഞു.

നിലവില്‍ അടുത്ത തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി മത്സിരിക്കാനുള്ള ഒരുക്കത്തിലാണ് കമല്‍ഹാസന്‍. എന്നാല്‍ താന്‍ മത്സരിക്കുമെന്നും സീറ്റ് ഏതാണെന്ന് ഇതുവരെ കമല്‍ അറിയിച്ചിട്ടില്ല. എന്തായാലും ദ്രാവിഡ പാര്‍ട്ടികളുമായി ആയിരിക്കില്ല താന്‍ തെരഞ്ഞെടുപ്പില്‍ സഖ്യമുണ്ടാക്കുകയെന്നും കമല്‍ പറഞ്ഞു.

24-Feb-2021