യു.ഡി.എഫിൽ സീറ്റ് തർക്കം; ഇടഞ്ഞ് കേരള കോൺഗ്രസ് ജോസഫ് വിഭാഗം

നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് 12 സീറ്റുകൾ നൽകാൻ ആകില്ലെന്ന് കെ. സുധാകരൻ.കേരള കോണ്ഗ്രസ് (എം) മത്സരിച്ച മുഴുവൻ സീറ്റുകളും അവർക്ക് നൽകാൻ ആകില്ല. ഇക്കാര്യത്തിൽ അധികം വൈകാതെ ധാരണ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

വിജയ സാധ്യതയുള്ള സ്ഥാനാർഥികളെ കണ്ടെത്താൻ പുറത്തുള്ള ഏജൻസികളെ നിയോഗിച്ചു.രാഷ്ട്രീയത്തിൽ പി ആർ ഏജൻസികളെ നിയോഗിക്കുന്നതിൽ തെറ്റില്ല.പി സി ജോർജിന്റെ പരാമർശത്തില്‍ കോൺഗ്രസ്‌ മോശപ്പെട്ട പാർട്ടി ആണെങ്കിൽ ഉള്ളിൽ കയറി പറ്റാൻ എന്തിന് ഇത്രകാലവും ശ്രമിച്ചു എന്നായിരുന്നു സുധാകരന്റെ പ്രതികരണം.

27-Feb-2021