സംസ്ഥാനത്ത് പബ്ലിക് ഹെൽത്ത് അതോറിറ്റി നിലവിൽവരുന്നു

പൊതുജനത്തിന്റെ ആരോഗ്യം ഉറപ്പുവരുത്താൻ സംസ്ഥാനത്ത് പബ്ലിക് ഹെൽത്ത് അതോറിറ്റി നിലവിൽവരും. സംസ്ഥാന, ജില്ല, പഞ്ചായത്ത് തലത്തിലാണ് പബ്ലിക് ഹെൽത്ത് അതോറിറ്റി പ്രവർത്തിക്കുക. പൊതുജനാരോഗ്യം ഉറപ്പുവരുത്താനായി എവിടെ വേണമെങ്കിലും നോട്ടീസ്‌പോലും നൽകാതെ പരിശോധന നടത്താൻ അതോറിറ്റിക്ക് അധികാരം നൽകും.

കഴിഞ്ഞ ദിവസം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുറപ്പെടുവിച്ച കേരള പബ്ലിക് ഹെൽത്ത് ഓർഡിനൻസിന്റെ അടിസ്ഥാനത്തിലാണ് പബ്ലിക് ഹെൽത്ത് അതോറിറ്റി നിലവിൽവരുക. സംസ്ഥാന പബ്ലിക് ഹെൽത്ത് അതോറിറ്റിയായി മാറുന്നത് ആരോഗ്യവകുപ്പ് ഡയറക്ടറാണ്.

അതേസമയം ഡി.എം.ഒ ആണ് ജില്ലാ പബ്ലിക് ഹെൽത്ത് അതോറിറ്റി. പല പഞ്ചായത്തിലുമുള്ള പിഎച്ച്സിയിലെ മെഡിക്കൽ ഓഫീസർക്കായിരിക്കും ലോക്കൽ പബ്ലിക് ഹെൽത്ത് അതോറിറ്റിയുടെ ചുമതല നൽകുന്നത്. ഇനിമുതൽ പൊതുജനാരോഗ്യത്തിനു ഭീഷണിയാവുന്ന എന്തിനെക്കുറിച്ചും ഒറ്റ കേന്ദ്രത്തിൽ പരാതി ഉന്നയിക്കാൻ കഴിയും..

28-Feb-2021