മുസ്‌ലിം ലീഗും വനിതാ സ്ഥാനാര്‍ത്ഥികളും; പുതിയ വിവാദം

മുസ്ലീം ലീഗ് വനിതാ സ്ഥാനാര്‍ത്ഥികളെ സംസ്ഥാന നിയമ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്നതിനെതിരെ സുന്നി നേതാവ് സമദ് പൂക്കോട്ടൂര്‍ രംഗത്ത്. ‘പൊതുമണ്ഡലത്തില്‍ മുസ്ലീം സ്ത്രീകളെ മത്സരിപ്പിക്കാതിരിക്കുന്നതാണ് നല്ലതെന്നും ഒഴിച്ചു കൂടാനാവാത്ത സാഹചര്യങ്ങളില്‍ സംവരണ സീറ്റുകളില്‍ മത്സരിപ്പിക്കാമെന്നുമാണ് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി കൂടിയായ സമദ് പൂക്കോട്ടൂര്‍ പറയുന്നത്.

മറിച്ചു ചിന്തിച്ചാല്‍ അതിന്റെ അനന്തരഫലം കാത്തിരുന്ന് കാണണമെന്നും ലീഗിന് സമദ് പൂക്കോട്ടൂര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. പൊതുവിഭാഗത്തിലെ സീറ്റില്‍ മുസ്ലീം സ്ത്രീകളെ മത്സരിപ്പിക്കണോയെന്ന കാര്യം വീണ്ടും വീണ്ടും ചിന്തിക്കണം. കുടുംബഭാരമുള്ള സ്ത്രീ മത്സരിക്കാനിറങ്ങുന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇക്കാര്യത്തില്‍ തീരുമാനം മുസ്ലീം ലീഗിനെടുക്കാം. അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞു.

01-Mar-2021