ഗുരുതരമായ ക്രിമിനൽ സ്വഭാവമില്ലാത്ത കേസുകൾ പിൻവലിച്ചു

സംസ്ഥാനത്തെ ശബരിമല, സിഎഎ സമരങ്ങളിൽ പങ്കെടുത്തവർക്കെതിരായ കേസുകൾ പിൻവലിച്ചു.
അതീവ ഗുരുതരമായ ക്രിമിനൽ സ്വഭാവമില്ലാത്ത കേസുകൾ പിൻവലിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് ഇറങ്ങി.

വിവിധ ജില്ലകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ നിലവിലെ സ്ഥിതി, സ്വഭാവം എന്നിവ പരിശോധിച്ച് ഡിജിപി, ജില്ലാ കലക്ടർമാർ‌, ജില്ലാ പൊലീസ് മേധാവികൾ തുടങ്ങിയവർ തുടർ നടപടികൾ സ്വീകരിക്കണമെന്ന് ഉത്തരവിൽ പറയുന്നു.

ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ടുള്ള സുപ്രിംകോടതി വിധിയെ തുടർന്നും പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ടും സംസ്ഥാനത്ത് നടന്ന വിവിധ സംഭവങ്ങളിൽ ഗുരുതരമായ ക്രിമിനൽ സ്വഭാവം ഇല്ലാത്ത കേസുകൾ പിൻവലിക്കുന്നതിനുള്ള തുടർനടപടികൾ സ്വീകരിക്കുന്നതിന് അനുമതി നൽകിക്കൊണ്ടാണ് സർക്കാർ ഉത്തരവ്.

01-Mar-2021