ഉദ്യോഗസ്ഥരെ രാഷ്ട്രീയലക്ഷ്യത്തിനായി കേന്ദ്ര ധനമന്ത്രി ഉപയോഗിക്കുന്നു: തോമസ്‌ ഐസക്

കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമനും എൻഫോഴ്സ്‌മെന്റ് ഉദ്യോഗസ്ഥർക്കുമെതിരെ ഗുരുതരആരോപണവുമായി മന്ത്രി തോമസ് ഐസക് രംഗത്ത്. കിഫ്ബി എന്താണെന്ന് പോലും എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥർക്ക് അറിയില്ല.

അവർ ഒരുതരം കോമാളികളാണ്. ഒരാളുടെയും ഡെപ്പോസിറ്റ് കിഫ്ബി സ്വീകരിക്കുന്നില്ല, പകരം പലരൂപത്തിൽ വായ്പാ വിഭവങ്ങൾ സമാഹരിച്ച് കേരളത്തിന്റെ പശ്ചാത്തല വികസനത്തിനായി നിക്ഷേപം നടത്തുന്ന സ്ഥാപനമാണെന്ന് തോമസ് ഐസക് പറഞ്ഞു.

അന്വഷണത്തിന് കേന്ദ്രസർക്കാർ ഇറക്കിയ എൻഫോഴ്സ്‌മെന്റ് ഉദ്യോഗസ്ഥൻ രാജസ്ഥാനിലെ ബിജെപി നേതാവിന്റെ മകനാണ്. ബിജെപിക്ക് വേണ്ടി രാഷ്ട്രീയലക്ഷ്യത്തിനായി പല സംസ്ഥനങ്ങളിലും റെയ്ഡ് നടത്തുന്നതാണ് ഇയാളുടെ ട്രാക്ക് റെക്കോർഡെന്ന് തോമസ് ഐസക് ആരോപിച്ചു.

കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമനെതിരെയും കടുത്ത വിമർശനമാണ് തോമസ് ഐസക് ഉന്നയിച്ചത്. തന്റെ കീഴിലുള്ള ഉദ്യോഗസ്ഥരെ രാഷ്ട്രീയലക്ഷ്യത്തിനു വേണ്ടി ഈ തിരഞ്ഞെടുപ്പ് കാലത്ത് നിർമ്മല സീതാരാമന്‍ ഉപയോഗിക്കുകയാണെന്ന് തോമസ്‌ ഐസക് ആരോപിച്ചു.

03-Mar-2021