സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിലെ കോട്ടയം ജില്ലയിലേക്കുള്ള സി.പി.എമ്മിൻ്റെ സാധ്യതാ പട്ടികയായി. ജില്ലാ സെക്രട്ടറി വി.എന്‍ വാസവനും സുരേഷ് കുറുപ്പും പട്ടികയിൽ ഇടം പിടിച്ചു. ഇരുവര്‍ക്കും മത്സരിക്കാനായി മാനദണ്ഡങ്ങളില്‍ ഇളവ് വേണമെന്നാണ് സി.പി.എം കോട്ടയം നേതൃത്വത്തിന്‍റെ നിലപാട്.
കോട്ടയത്തും ഏറ്റുമാനൂരും വി.എന്‍ വാസവന്‍റെ പേരുണ്ട്. ഏറ്റുമാനൂരില്‍ സുരേഷ് കുറുപ്പിനാണ് പ്രഥമ പരിഗണന. പുതുപ്പള്ളിയിലേക്ക് ജെയ്ക് സി. തോമസിനെയും പരിഗണിക്കുന്നുണ്ട്.
അതേപോലെ തന്നെ തൃശൂരിലും എൽഡിഎഫിൻ്റെ സാധ്യതാ പട്ടിക തയ്യാറായിക്കഴിഞ്ഞു. കെ. വി അബ്ദുൽ ഖാദറിനും സി. രവീന്ദ്രനാഥിനും മുരളി പെരുനെല്ലിക്കും ഇളവ് നൽകണമെന്ന ആവശ്യം സി.പി.എം ജില്ലാ നേതൃത്വം മുന്നോട്ട് വെച്ചു.
കുന്നംകുളത്ത് മന്ത്രി എ. സി മൊയ്തീന്‍റെയും വടക്കാഞ്ചേരിയിൽ മുൻ സ്പീക്കർ കെ. രാധാകൃഷ്ണന്‍റെയും പേരുകളാണ് പരിഗണിക്കുന്നത്. തൃശൂരിൽ മന്ത്രി വി.എസ് സുനിൽ കുമാറിനെ മത്സരിപ്പിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.