നിയമസഭയില്‍ ഏറ്റവും കൂടുതല്‍ സമയം പ്രസംഗിച്ച മുഖ്യമന്ത്രി; നേട്ടം സ്വന്തമാക്കി പിണറായി വിജയന്
അഡ്മിൻ
സംസ്ഥാന നിയമസഭയില്‍ ഏറ്റവും കൂടുതല്‍ സമയം പ്രസംഗിച്ച ചരിത്ര നേട്ടം മുഖ്യമന്ത്രി പിണറായി വിജയന്. നിലവിലെ 14-ാം കേരള നിയമസഭയിലെ അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്കുള്ള മറുപടി പ്രസംഗത്തിലാണ് മൂന്നു മണിക്കൂര്‍ 45 മിനിറ്റ് സമയമെടുത്ത് പിണറായി വിജയന് അപൂര്‍വമായ റെക്കോർഡ് കുറിച്ചത്.
വിവാദമായ സ്വര്‍ണക്കടത്ത്, റിവേഴ്സ് ഹവാല ആരോപണത്തിന്റെ പേരില്‍ ഇടതുമുന്നണി സര്‍ക്കാരില്‍ അവിശ്വാസം രേഖപ്പെടുത്തി കോണ്‍ഗ്രസിലെ വി.ഡി. സതീശന് 2020 ഓഗസ്റ്റ് 24ന് അവതരിപ്പിച്ച അവിശ്വാസ പ്രമേയ ചര്‍ച്ചയുടെ മറുപടിയിലായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി റിക്കോഡ് സമയപരിധി ഭേദിച്ചത്. പ്രതിപക്ഷ ഇടപെടലിന് അടക്കം വിശദീകരണം നല്‍കിയാണ് 3.45 മണിക്കൂര്‍ പിണറായി മറുപടി പറഞ്ഞത്.
അതേദിവസം തന്നെ മുഖ്യമന്ത്രിയും മന്ത്രിമാരും മറുപടി പറയാന്‍ ആകെ 225 മിനിറ്റ് സമയമെടുത്തു. അനുവദിച്ചത് 74 മിനിറ്റ് ആയിരുന്നെങ്കിലും അനുവദിച്ചതിലും മൂന്നിരട്ടി സമയമെടുത്തായിരുന്നു പ്രസംഗം. പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം പിന്നീട് വോട്ടിനിട്ടു തള്ളി.ബജറ്റ് പ്രസംഗത്തില്‍ ഏറ്റവും കൂടുതല്‍ സമയമെടുത്ത ധനമന്ത്രി ഡോ. തോമസ് ഐസക്കാണ് ഇപ്പോഴത്തെ സമയക്കണക്കില്‍ രണ്ടാമന്. 2021 ജനുവരി 15ലെ ബജറ്റ് പ്രസംഗത്തിന് തോമസ് ഐസക്ക് 3.18 മണിക്കൂര്‍ സമയമാണ് എടുത്തത്.
04-Mar-2021
ന്യൂസ് മുന്‍ലക്കങ്ങളില്‍
More