ധര്‍മ്മജനെ മത്സരിപ്പിക്കുന്നതിനെതിരെ പരാതിയുമായി കോണ്‍ഗ്രസ് ബാലുശ്ശേരി മണ്ഡലം കമ്മിറ്റി
അഡ്മിൻ
സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ നടന്‍ ധര്‍മ്മജനെ മത്സരിപ്പിക്കരുതെന്ന ആവശ്യവുമായി ബാലുശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി. ധര്‍മ്മജന്‍ മത്സരിക്കുന്നത് യു.ഡി.എഫിന് ക്ഷീണം ചെയ്യുമെന്ന് ചൂണ്ടിക്കാട്ടി കെ.പി.സി.സിയ്ക്ക് ബാലുശ്ശേരി മണ്ഡലം കമ്മിറ്റി പരാതി നല്‍കി. നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ ദിലീപിനെ ധർമജൻ പിന്തുണച്ചത് തെരഞ്ഞെടുപ്പിൽ ചര്‍ച്ച ചെയ്യപ്പെടുമെന്നാണ് കമ്മിറ്റി ചൂണ്ടിക്കാട്ടുന്നത്.
ജില്ലയിലെ സംവരണ സീറ്റുകൾ സെലിബ്രിറ്റികൾക്ക് നൽകുന്നതിനെ അംഗീകരിക്കാനാവില്ലെന്ന് കാണിച്ച് ധർമജന് സീറ്റ് നൽകുന്നതിനെതിരെ ദളിത് കോണ്‍ഗ്രസും നേരത്തേ രംഗത്തെത്തിയിരുന്നു. ബാലുശ്ശേരി മണ്ഡലത്തിൽ ധര്‍മ്മജനെ മത്സരിപ്പിക്കുമെന്ന് നേരത്തെ തന്നെ വാർത്തകൾ വന്നിരുന്നു.
കോഴിക്കോട്ടെ സംവരണമണ്ഡലമായ ബാലുശ്ശേരിയിൽ കഴിഞ്ഞ തവണ മുസ്ലീം ലീഗാണ് മത്സരിച്ചത്. എന്നാൽ ഇത്തവണ ഈ സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കുകയും പകരം കുന്ദമംഗലം സീറ്റ് ലീഗിന് വിട്ടുകൊടുക്കുകയും ചെയ്തിട്ടുണ്ട്. ഇതോടെ നടൻ ധര്‍മ്മജൻ ബോൾഗാട്ടി ഈ സീറ്റിൽ മത്സരിക്കാനുള്ള എല്ലാ സാധ്യതയും തെളിഞ്ഞിട്ടുണ്ട്.