കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ
അഡ്മിൻ
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമായി രാഷ്ട്രീയ കക്ഷികള്‍ പ്രവര്‍ത്തിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.ഫെബ്രുവരി 28ന് നിര്‍മല സീതാരാമന് കിഫ്ബിക്കെതിരായി അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. കിഫ്ബിക്കെതിരെ തെരഞ്ഞെടുപ്പ് കാലത്ത് കേന്ദ്ര ഏജൻസികൾ ആർക്കുവേണ്ടിയാണ് എടുത്തുചാടിയതെന്ന് അറിയാൻ പാഴൂർപടിവരെ പോകേണ്ടതില്ല.
മറ്റിടങ്ങളിലെപ്പോലെ ഭയപ്പെടുത്തി വരുതിയിലാക്കാമെന്ന് ബിജെപി കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു.ബിജെപിയേയും കോൺഗ്രസിനെയും തൃപ്തിപ്പെടുത്താനുള്ള അന്വേഷണമല്ല കേന്ദ്ര ഏജൻസികൾ നടത്തേണ്ടത്. തന്റെ വകുപ്പിന് കീഴിലുള്ള അന്വേഷണ ഏജന്‍സിയായ എന്‍ഫോഴ്സമെന്റിനെ ഉപയോഗിച്ച് കേരള സര്‍ക്കാരിനെ ആക്രമിക്കാന്‍ ശ്രമം ആരംഭിച്ചുവെന്നും കേന്ദ്ര ധനമന്ത്രിയുടെ ഇച്ഛക്കനുസരിച്ച് ചില കേന്ദ്ര ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വിശദമാക്കി.