രാജ്യത്തെ പോലീസ് സ്റ്റേഷനുകളില്‍ സി.സി.ടി.വി നിർബന്ധമായും സ്ഥാപിക്കണം: സുപ്രീം കോടതി

രാജ്യത്തെ പോലീസ് സ്റ്റേഷനുകളില്‍ സി.സി.ടി.വി നിർബന്ധമായും സ്ഥാപിക്കണമെന്ന നിർദേശവുമായി സുപ്രീംകോടതി. കഴിഞ്ഞ ഡിസംബറില്‍ പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ ഉടൻ നടപ്പാക്കണമെന്നും അതിനായി സംസ്ഥാനങ്ങള്‍ ഒരു മാസത്തിനകം തുക വകയിരുത്തണമെന്നും കോടതി പറഞ്ഞു.

അതിനു പിന്നാലെ പോലീസ് സ്റ്റേഷനുകളില്‍ സി.സി.ടി.വി സ്ഥാപിക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജസ്റ്റിസ് ആര്‍.എഫ്. നരിമാന്‍ അധ്യക്ഷനായ ബെഞ്ചാണ് നിര്‍ദേശം നല്‍കിയത്. കേരളം അടക്കമുള്ള തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങള്‍ക്ക് വിധി നടപ്പാക്കാന്‍ കൂടുതല്‍ സമയം അനുവദിക്കും.

സി.ബി.ഐ, എന്‍.ഐ.എ തുടങ്ങിയ സ്ഥാപനങ്ങളിൽ സി.സി.ടി.വി സ്ഥാപിക്കാന്‍ കേന്ദ്ര സർക്കാർ കൂടുതല്‍ സമയം ചോദിച്ചു. ഇതിനെ കോടതി വിമര്‍ശിക്കുകയും ചെയ്തു.

05-Mar-2021