മസാല ബോണ്ട്‌; കിഫ്ബിക്ക് നല്‍കിയത് നിയമപ്രകാരമുള്ള അനുമതിയെന്ന് റിസര്‍വ് ബാങ്ക്

കിഫ്ബിക്ക് എതിരെ ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ കേന്ദ്ര ഏജന്‍സിയായ ഇന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് പൂര്‍ണ്ണമായ വിവരങ്ങള്‍ കൈമാറി റിസര്‍വ് ബാങ്ക്. 2018 ജൂണ്‍ ഒന്നിന് ആണ് മസാല ബോണ്ടിന് അനുമതി നല്‍കിയതെന്നും കിഫ്ബിക്ക് നല്‍കിയത് നിയമപ്രകാരമുള്ള അനുമതിയാണെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കി.

നിയമ പ്രകാരം റിസര്‍വ് ബാങ്കിന്റെ ഭാഗത്ത് നിന്ന് ലഭിക്കേണ്ട എല്ലാവിധഅനുമതികളും കിഫ്ബി നേടിയിട്ടുണ്ട്. വേറെ എന്തെങ്കിലും അനുമതി ആവശ്യമുണ്ടെങ്കില്‍ അത് ഉറപ്പിക്കേണ്ട ബാധ്യത കിഫ്ബിക്കാണ്. ഭരണഘടനാ വ്യവസ്ഥകള്‍ ബാധകമോയെന്ന് പരിശോധിക്കാനുള്ള ഉത്തരവാദിത്തം ആര്‍ബിഐക്കില്ല എന്നും വിവരങ്ങളില്‍ പറയുന്നു.

വായ്പ നല്‍കുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്ന ബാങ്കിനാണ് അനുമതി ഉണ്ടോ എന്ന് ഉറപ്പാക്കേണ്ട ബാധ്യത. റിസര്‍വ് ബാങ്ക് നല്‍കുന്ന അനുമതി വായ്പ ശേഷിക്കുള്ള സാക്ഷ്യപത്രമല്ലെന്നും വിശദീകരണം. തങ്ങള്‍ക്ക് മറ്റു ബാധ്യതകളില്ല എന്നും ആര്‍ബി.ഐ അറിയിക്കുന്നു.

05-Mar-2021