കോട്ടയത്തെ സീറ്റ് ചർച്ച; യു.ഡി.എഫിൽ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്സ്

കോട്ടയം ജില്ലയിലെ യു.ഡി.എഫ് സീറ്റ് ചർച്ചകളിൽ കടുത്ത പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്സ് ജില്ലാ കമ്മറ്റി. ജില്ലയിലെ കോൺഗ്രസ്സ് പ്രവർത്തകരുടെ ആത്മവീര്യം തകർക്കുന്ന രീതിയിലാണ് നേതൃത്വം സീറ്റ് ചർച്ചകളുമായി മുന്നോട്ട് പോകുന്നതെന്ന് ജില്ലാ കമ്മറ്റി കുറ്റപ്പെടുത്തുന്നു.

ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിൽ ആറ് സീറ്റുകളിൽ കോൺഗ്രസ്സ് മത്സരിക്കണമെന്നും യൂത്ത് കോൺഗ്രസ്സ് ആവശ്യപ്പെട്ടു. കേരളാ കോൺഗ്രസ്സ് മാണി -ജോസഫ് വിഭാഗങ്ങൾ ഒരുമിച്ച് നിന്നപ്പോൾ ജില്ലയിൽ ആറ് സീറ്റിലാണ് അവർ മത്സരിച്ചത്.

05-Mar-2021