അണികളെ ഭിന്നിപ്പിക്കാന്‍ സി.പി.ഐ.എമ്മിനെതിരെ ആലപ്പുഴയിൽ വ്യാജ പോസ്റ്റർ പ്രചരണം

തെരഞ്ഞെടുപ്പ് അടുത്ത് എത്തിയതോടെ സി.പിഐ..എം അണികളിൽ ഭിന്നത ഉണ്ടാക്കുക എന്നാ ലക്ഷ്യവുമായി വിവിധ പ്രവര്‍ത്തനങ്ങള്‍ കോൺഗ്രസ് -ആർ എസ് എസ് സംഘങ്ങൾ ആരംഭിച്ചുകഴിഞ്ഞു . ഇതിന്റെ ഭാഗമായി ആലപ്പുഴയുടെ പലഭാഗത്തും കണ്ടുവെന്ന് പറയപ്പെടുന്ന പോസ്റ്ററിനുപിന്നിൽ പ്രമുഖ ചാനലിലെ സംഘപരിവാർ പ്രവർത്തകൻ ആണെന്ന് വ്യക്തമായിട്ടുണ്ട്.

സി.പി.ഐ.എമ്മിനെതിരായി രാവിലെ പോസ്റ്റർ പതിപ്പിച്ചശേഷം അതിന്റെ ഫോട്ടോയെടുത്ത് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച വ്യക്തിയെ പ്രദേശ വാസികൾ തിരിച്ചറിയുകയായിരുന്നു .ഇത്തരത്തില്‍ വ്യാപകമായി പോസ്റ്റർ പതിപ്പിക്കാൻ പ്രമുഖ ചാനലിലെ സംഘപരിവാർ പ്രവർത്തകൻ പോകുന്നത് കണ്ടെന്ന് പ്രദേശവാസികൾ പറയുന്നു .


പാര്‍ട്ടിയുടെ അണികളിൽ ആശയക്കുഴപ്പം സൃഷ്ടിക്കാനായി ജി സുധാകരനെ തെരഞ്ഞെടുപ്പില്‍ പാർട്ടി തഴഞ്ഞുവെന്നും മത്സരിപ്പിക്കുന്നില്ലെന്നും അതിൽ പ്രതിഷേധിച്ച് പാർട്ടി അണികളാണ് ഈ പോസ്റ്റർ ഒട്ടിച്ചതെന്ന രീതിയിലാണ് മാധ്യമങ്ങൾ പ്രചാരണം കൊഴുപ്പിക്കുന്നത്. ആലപ്പുഴ ജില്ലയിലെ വലിയ ചുടുകാട്ടിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. മണ്ഡലത്തിൽ പരിഗണിക്കുന്ന എച്ച് സലാം എസ്ഡിപിഐക്കാരനാണെന്നും പോസ്റ്ററിൽ പരാമർശമുണ്ട്.

06-Mar-2021