പി.സി ജോര്‍ജിന്റെ കേരള ജനപക്ഷം പാര്‍ട്ടി പിളര്‍ന്നു

പി.സി ജോര്‍ജ് എം.എല്‍.എ നയിച്ച കേരള ജനപക്ഷം പാര്‍ട്ടി പിളര്‍ന്നു. മലപ്പുറത്ത് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. അബ്ദുല്‍ റഹ്മാന്‍ ഹാജിയെ മുഖ്യരക്ഷാധികാരിയായും ജയന്‍ മമ്പറത്തെ ചെയര്‍മാനാക്കിയുമാണ് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചിരിക്കുന്നത്.

യാതൊരുവിധത്തിലും നിലപാടില്ലാത്ത രാഷ്ട്രീയം ആണ് പി.സി ജോര്‍ജ് കളിക്കുന്നതെന്നും ഇതില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി വിടുന്നതെന്നും വിമത വിഭാഗം അറിയിച്ചു. അതേസമയം, പുതിയ പാര്‍ട്ടി ജനതാദള്‍ എസില്‍ ലയിക്കും.

07-Mar-2021