പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം പാലാരിവട്ടം പാലം വീണ്ടും തുറന്നു ഗതാഗതത്തിനായി നല്‍കി. നിയമസഭാ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ഔദ്യോഗികമായി ഉദ്ഘാടനം നടത്താതെയാണ് പാലം തുറന്നത്. ഇടപ്പള്ളി ഭാഗത്ത് നിന്നും വന്ന മന്ത്രി ജി.സുധാകരനാണ് പാലത്തിലൂടെ ആദ്യത്തെ യാത്രക്കാരനായി കടന്നു പോയത്. സി.പി.ഐ.എം ജില്ലാ സെക്രട്ടറി സി.എൻ.മോഹനനും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
സുധാകരന് പിന്നാലെ സി.പി.ഐ.എം പ്രവർത്തകർ ബൈക്ക് റാലിയുമായി പാലത്തിൽ പ്രവേശിച്ചു. പാലം പണി വേഗത്തിൽ പൂർത്തിയാക്കിയ ഇടത് സർക്കാരിന് അഭിവാദ്യം അർപ്പിച്ച് പ്രവർത്തകർ പാലത്തിലൂടെ പ്രകടനം നടത്തി.
നേരത്തെ കൊച്ചി മെട്രോ പദ്ധതിയുടെ ഭാഗമായി 2016ൽ ഇടപ്പള്ളി മേൽപ്പാലം ഉദ്ഘാടനം ചെയ്തതിന് പിന്നാലെയാണ് പാലാരിവട്ടം പാലം തുറന്നു കൊടുത്തത്. പക്ഷെ ദിവസങ്ങൾക്കുള്ളിൽ പാലത്തിൽ വിള്ളലുകൾ കണ്ടെത്തുകയും തുടർന്ന് പാലം അടയ്ക്കുകയും ചെയ്തു. തുടർന്ന് വിദഗ്ദ്ധ സമിതിയുടെ പരിശോധനയുടെ അടിസ്ഥാനത്തിൽ പാലം പുനർനിർമ്മിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു.