ഇടതുമുന്നണിക്കായി മുഖ്യമന്ത്രിയുടെ പ്രചാരണത്തിന് ധര്‍മ്മടത്ത് ഇന്ന് തുടക്കം കുറിക്കും

ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചു കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ധര്‍മ്മടത്തെത്തും. ഈ മാസം 8 മുതല്‍ 16 വരെയാണ് മുഖ്യമന്ത്രിയുടെ മണ്ഡല പര്യടനം നടക്കുക. ഇന്ന് വൈകുന്നേരം വിമാനത്താവളത്തിലെത്തുന്ന മുഖ്യമന്ത്രിക്ക് ആവേശകരമായ സ്വീകരണം ഒരുക്കാനാണ് പാര്‍ട്ടി തീരുമാനം.

നാളെ മുതല്‍ മണ്ഡലത്തിലെ പ്രമുഖരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. പത്താം തിയതി മുതല്‍ മണ്ഡല പര്യടനം ആരംഭിക്കാനാണ് തീരുമാനം. ഓരോ ദിവസവും രാവിലെ 10 മണിമുതല്‍ വൈകീട്ട് അഞ്ചരയോടെ അവസാനിക്കുന്ന തരത്തിലാണ് പരിപാടികളുടെ ക്രമീകരണം.

08-Mar-2021