എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന് സംസ്ഥാന സർക്കാർ

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന് സംസ്ഥാന സർക്കാർ. ഇക്കാര്യം തെരഞ്ഞെടുപ്പ് കമ്മീഷനോട് സർക്കാർ ആവശ്യപ്പെട്ടിരിക്കുകയാണ്. ഈ മാസം 17 ന് തുടങ്ങുന്ന പരീക്ഷയാണ് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

വോട്ടെടുപ്പിന് ശേഷം പരീക്ഷ നടത്തണമെന്നാണ് നിലവിലെ ആവശ്യം. അധ്യാപകർക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടി ഉള്ളതിനാലാണ് തെരഞ്ഞെടുപ്പ് കമ്മീഷനോട് സർക്കാർ അനുമതി തേടിയിരിക്കുന്നത്. ഇടത് അധ്യാപക സംഘടനകൾ ഇക്കാര്യം നേരത്തെ തന്നെ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ചീഫ് ഇലക്ട്രറല്‍ ഓഫീസർ സർക്കാരിന്‍റെ കത്ത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ചിരിക്കുകയാണ്.

08-Mar-2021