യു.ഡി.എഫിന് തലവേദനയായി പോസ്റ്റർ പ്രചാരണം
അഡ്മിൻ
സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിലെ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ പട്ടാമ്പിയില്‍ യു.ഡി.എഫിന് പോസ്റ്റര്‍ തലവേദന. പട്ടാമ്പിയിൽ മാത്രമല്ല സംസ്ഥാനത്തൊട്ടാകെ സ്ഥാനാർത്ഥികൾക്കെതിരെ വ്യാപകമായി പോസ്റ്റർ പ്രചരിക്കുകയാണ്. മുസ്ലീം ലീഗിനെയും കോണ്‍ഗ്രസ് നേതൃത്വത്തെയും നിശിതമായി വിമര്‍ശിച്ചാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.
യു.ഡി.എഫ് സഖ്യത്തെ മാനിക്കുന്നുവെന്ന് കരുതി കോണ്‍ഗ്രസ് ജയിക്കുന്ന മണ്ഡലങ്ങള്‍ എല്ലാം വേണമെന്ന് പറഞ്ഞാല്‍ അംഗീകരിക്കില്ലെന്നും പോസ്റ്ററില്‍ പറയുന്നു. സേവ് കോണ്‍ഗ്രസ് എന്ന പേരിലാണ് പോസ്റ്ററുള്ളത്.
ലീഗിന് വഴങ്ങുന്ന കോണ്‍ഗ്രസ് നേതൃത്വം രാജിവയ്ക്കുകയെന്നും പട്ടാമ്പി സീറ്റ് കോണ്‍ഗ്രസ് നിലനിര്‍ത്തണമെന്നും വയസന് പട യുവ തലമുറയ്ക്ക് വഴിമാറണമെന്നും പോസ്റ്ററിലൂടെ ആവശ്യപ്പെടുന്നു.
08-Mar-2021
ന്യൂസ് മുന്‍ലക്കങ്ങളില്‍
More