സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ നിര്‍ണ്ണായക വെളിപ്പടുത്തലുമായി പോലീസ് ഉദ്യോഗസ്ഥ

സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന സ്വ​പ്ന സു​രേ​ഷി​നോ​ട് മു​ഖ്യ​മ​ന്ത്രി​യു​ടെ പേ​ര് പ​റ​യാ​ൻ നി​ർ​ബ​ന്ധി​ച്ച​താ​യി മൊ​ഴി. സു​ര​ക്ഷ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യാ​യ സി​ജി വി​ജ​യ​നാ​ണ് മൊ​ഴി ന​ൽ​കി​യ​ത്. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്റെ​യും സ്പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ന്റെയും മൂ​ന്നു മ​ന്ത്രി​മാ​രു​ടെ​യും പ്രേ​ര​ണ​യെ​ത്തു​ട​ർ​ന്നാ​ണു യു​.എ​.ഇ കോ​ൺ​സു​ലേ​റ്റി​ന്റെ സ​ഹാ​യ​ത്തോ​ടെ വി​ദേ​ശ​ത്തേ​ക്കു ഡോ​ള​ർ ക​ട​ത്തി​യ​തെ​ന്നു സ്വ​പ്ന സു​രേ​ഷ് മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നു ക​സ്റ്റം​സ് ക​ഴി​ഞ്ഞ ദി​വ​സം ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു.

ഇതിന് പിന്നാലെയാണ് പോലീസുദ്യോ​ഗസ്ഥയുടെ മൊഴി.സ്വ​പ്ന​യെ മു​ഖ്യ​മ​ന്ത്രി​യു​ടെ പേ​ര് പ​റ​യാ​ൻ ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ നി​ർ​ബ​ന്ധി​ച്ചെ​ന്നാ​ണ് മൊ​ഴി. ശ​ബ്ദ​രേ​ഖ ചോ​ർ​ന്ന​ത് അ​ന്വേ​ഷി​ച്ച സം​ഘ​ത്തി​നാ​ണ് സി​ജി മൊ​ഴി ന​ൽ​കി​യ​ത്. മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രേ മൊ​ഴി ന​ൽ​കി​യാ​ൽ കേ​സി​ൽ മാ​പ്പു​സാ​ക്ഷി​യാ​ക്കാ​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞ​താ​യു​ള്ള സ്വ​പ്ന​യു​ടെ ശ​ബ്ദ​രേ​ഖ​യാ​ണ് പു​റ​ത്തു​വ​ന്ന​ത്.

അതേസമയം, സ്വർണ്ണക്കടത്ത് കേസിൽ മൊഴി നൽകുന്നതിനായി അഭിഭാഷക ദിവ്യ എസ് കസ്റ്റംസിന് മുന്നിൽ ഹാജരായി. തിരുവനന്തപുരം കരമന സ്വദശിയായ ദിവ്യ കൈകുഞ്ഞുമായാണ് മൊഴിനല്‍കാന്‍ എത്തിയത്. ദിവ്യയോട് ഫോണുകൾ, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ, പാസ്പോര്‍ട്ട് അടക്കം ഹാജരാക്കാൻ കസ്റ്റംസ് ആവശ്യപ്പെട്ടിട്ടുണ്ട്.

08-Mar-2021