ഭരണഘടനാ സ്ഥാപനങ്ങളെ ഒന്നായി ബി.ജെ.പി കൈക്കലാക്കുകയാണ്: എ. വിജയരാഘവൻ

തെരഞ്ഞെടുപ്പ് കമ്മീഷൻ, ആർ.ബി.ഐ ഉൾപ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങൾ ബി.ജെ.പിയുടെ വരുതിയിലായെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറയി എ. വിജയരാഘവൻ. പാർട്ടി മുഖപത്രത്തിലെഴുതിയ ലേഖനത്തിലാണ് വിജയരാഘവൻ തെരഞ്ഞെടുപ്പ് കമ്മീഷന രൂക്ഷമായി വിമർശിച്ചത്.

ഭരണഘടനാ സ്ഥാപനങ്ങളെ ഒന്നായി ബി.ജെ.പി കൈക്കലാക്കുകയാണ്. ഇനി ജുഡീഷ്യറിയെയാണ് വരുതിയിലാക്കാനുള്ളത്. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും വിജയരാഘവൻ ആരോപിച്ചു.

നിയമസഭാ തിരെഞ്ഞെടുപ്പ് അടുത്ത് മുതൽ കേന്ദ്ര ഏജൻസികൾ പെരുമാറ്റച്ചട്ടം ലംഘിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ പരാതി സ്വീകരിച്ചിരുന്നില്ല. ഇതാണ് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യാൻ കാരണമായതെന്നും ലേഖനത്തിൽ പറയുന്നു.

09-Mar-2021