സംസ്ഥാനത്തെ റേഷന്‍ കാര്‍ഡിൽ പുതിയ മാറ്റങ്ങളുമായി സര്‍ക്കാര്‍.
അഡ്മിൻ
സംസ്ഥാനത്തെ റേഷന്‍ കാർഡുകളിൽ പുതിയ മാറ്റങ്ങളുമായി സര്‍ക്കാര്‍. കേരളത്തിലെ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് എന്തെല്ലാം റേഷന്‍ വിഹിതമാണ് ഓരോ മാസവും ലഭിക്കുന്നതെന്ന് കൃത്യമായി അറിയാന്‍ കഴിയുന്ന സംവിധാനം ഒരുക്കി സര്‍ക്കാര്‍. 'എന്റെ റേഷന്‍ കാര്‍ഡ്' എന്ന ആപ്ലിക്കേഷന്‍ വഴി ഇതുസംബന്ധിച്ച എല്ലാ വിവരങ്ങളും നമുക്ക് നിമിഷനേരങ്ങള്‍ക്കുള്ളില്‍ അറിയാന്‍ സാധിക്കും.പ്ലേ സ്റ്റോറില്‍ നിന്നും ഈ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
ഇത് ഡൗണ്‍ലോഡ് ചെയ്തതിനു ശേഷം റേഷന്‍ കാര്‍ഡ് നമ്പര്‍ ഇതില്‍ എന്റര്‍ ചെയ്യുകയാണെങ്കില്‍ റേഷന്‍ വിതരണവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും അറിയുവാന്‍ സാധിക്കും.കേരള സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗികമായ ഒരു ആപ്ലിക്കേഷന്‍ ആണ് ഇത്. ഇത്തരമൊരു ആപ്ളിക്കേഷന്‍ നിലവിലുള്ള വിവരം പലര്‍ക്കും അറിയില്ല. ഇതുവരെയും ഈ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാത്തവര്‍ ആണെങ്കില്‍ ആവശ്യമെങ്കില്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് എടുക്കുക.
ഓരോ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും അവര്‍ക്ക് ഓരോ മാസം ലഭ്യമാകുന്ന റേഷന്‍ വിഹിതം മൊബൈല്‍ ഫോണുകളിലേക്ക് മെസ്സേജ് ആയി വരുമെന്ന് കേരള സംസ്ഥാന ഭക്ഷ്യ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ വ്യക്തമാക്കുന്നു. ഇതിനായി ഓരോരുത്തരും ചെയ്യേണ്ടത് റേഷന്‍ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുക എന്നതാണ്. ഇപ്പോള്‍ നിലവില്‍ ഉപയോഗത്തിലുള്ള മൊബൈല്‍ നമ്പര്‍ നല്‍കിയാല്‍ മാത്രമേ ഫോണിലേക്ക് വിവരങ്ങള്‍ സന്ദേശമായി എത്തുകയുള്ളു. ഇത്തരത്തില്‍ മൊബൈല്‍ നമ്പറുമായി ലിങ്ക് ചെയ്ത എല്ലാ ഫോണുകളിലേക്കും റേഷന്‍ വിഹിതം എസ്. എം. എസ് ആയി വരുന്നതാണ്.