ശ്രീനിവാസനെ പരിഹസിച്ച് സി.പിഐ..എം നേതാവ് പി.ജയരാജൻ
അഡ്മിൻ
ട്വന്റി-20 യിൽ ചേർന്ന നടനും സംവിധായകനുമായ ശ്രീനിവാസനെ പരിഹസിച്ച് സി.പി.ഐ.എം നേതാവ് പി.ജയരാജൻ. രാഷ്ട്രീയത്തിൽ ചാഞ്ചാട്ട നിലപാട് സ്വീകരിക്കുന്ന നടനാണ് ശ്രീനിവാസനെന്ന് ജയരാജൻ പറഞ്ഞു. മാതൃഭൂമി ന്യൂസിന്റെ തിരഞ്ഞെടുപ്പ് പ്രത്യേക പരിപാടി വിമൻ ഓൺ വീൽസിലായിരുന്നു ജയരാജന്റെ പ്രതികരണം. ശ്രീനിവാസൻ കൃത്യമായി രാഷ്ട്രീയം മനസ്സിലാക്കുന്ന ആളല്ലെന്നും പഠിക്കുന്ന കാലത്ത് എ.ബി.വി.പി പ്രവർത്തകനായിരുന്നുവെന്നും ജയരാജൻ പറഞ്ഞു.
പിൽകാലത്ത് ഇടതുപക്ഷ രാഷ്ട്രീയവുമായി സഹകരിച്ചിട്ടുണ്ട്. അതേസമയം ശ്രീനിവാസന്റെ അഭിനയത്തിൽ തനിക്ക് നല്ല അഭിപ്രായമാണെന്നും അത് താൻ ആസ്വദിക്കാറുണ്ടെന്നും ജയരാജൻ കൂട്ടിച്ചേർത്തു. ട്വന്റി-20യേയും അദ്ദേഹം വിമർശിച്ചു.
ട്വന്റി-20യുടെ വികസിത രൂപമാണ് അംബാനിമാരും അദാനിമാരും. ജനങ്ങളെ പ്രലോഭനങ്ങൾക്ക് വിധേയമാക്കുക എന്നതാണ് അവരുടെ കാഴ്ചപ്പാട്. ജനാധിപത്യം പണാധിപത്യമാകാത്ത ജനപക്ഷ വികസനമാണ് വേണ്ടതെന്നും ജയരാജൻ പറഞ്ഞു.