ഉത്തരാഖണ്ഡ് ബി.ജെ.പിയിൽ പ്രതിസന്ധി

ബി.ജെ.പിക്കുള്ളിൽ എതിർപ്പ് ശക്തമായതോടെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് രാജിവെച്ചു. മുഖ്യമന്ത്രിയെ തൽസ്ഥാനത്തുനിന്നു ബി.ജെ.പി കേന്ദ്ര നേതൃത്വം മാറ്റാനൊരുങ്ങുകയാണെന്ന റിപ്പോർട്ടുകൾക്കു പിന്നാലെയായിരുന്നു രാജി.

ദീര്‍ഘകാലമായി പാർട്ടിയിൽ പുകഞ്ഞിരുന്ന ആഭ്യന്തരകലഹത്തിനു പിന്നാലെയാണ് ഇപ്പോഴത്തെ രാജി. മുഖ്യമന്ത്രിയെ മാറ്റണമെന്ന് ഭൂരിപക്ഷം പാർട്ടി എംഎൽഎമാരും ബിജെപി കേന്ദ്രനേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്തിന് ജനപിന്തുണ നഷ്ടമായെന്നാണ് എം.എൽ.എമാരുടെ പരാതി. മുഖ്യമന്ത്രിയെ മാറ്റിയില്ലെങ്കിൽ പാർട്ടി വിടുമെന്നും ചില എം.എൽ.എമാർ ഭീഷണി ഉയർത്തിയിരുന്നു.

09-Mar-2021