പല ചർച്ചകൾ നടന്നിട്ടും സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ ഇനിയും തീരുമാനമാകാതെ കോണ്‍ഗ്രസ്
അഡ്മിൻ
കേരളത്തിലെ നിയമസഭാതെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടികയിൽ അന്തിമ തീരുമാനം എടുക്കാനാകാതെ കോൺഗ്രസ്. ഡൽഹിയിലെ ചർച്ച ഇന്നും തുടരും. എം.പിമാരുമായി മുതിർന്ന നേതാക്കൾ വീണ്ടും കേരള ഹൌസിൽ വെച്ച് ചർച്ച നടത്തും.വിരുദ്ധമായ ഗ്രൂപ്പ് സമവാക്യങ്ങളും എം.പിമാരുടെ താത്പര്യങ്ങളും എതിർപ്പുകളും പരിഗണിച്ചതോടെ അന്തിമസ്ഥാനാർത്ഥികളുടെ പട്ടികയിലേക്കെത്താൻ നേതാക്കൾക്കായില്ല.
അതേസമയം, നിലവിലെ എം.എൽ.എ മാരിൽ കെ.സി ജോസഫ് ഒഴികെ ഉള്ളവരുടെ കാര്യത്തിൽ തീരുമാനം ആയിട്ടുണ്ട്. കോൺഗ്രസ് കേരളത്തില്‍ മത്സരിക്കുന്ന ബാക്കി 70 സീറ്റുകളിൽ യുവാക്കൾ, പുതു മുഖങ്ങൾ, വനിതകൾ എന്നിവർക്ക് പ്രാമുഖ്യം നല്‍കണം എന്നതാണ് ഹൈക്കമാൻഡ് നല്‍കിയിട്ടുള്ള നിർദേശം.
അതേപോലെ തന്നെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചർച്ചയിൽ ഇത് വരെ പങ്കെടുക്കാതെ മാറി നിൽക്കുന്ന കെ മുരളീധരൻ ഉള്‍പ്പെടെയുള്ള എം.പിമാരെ അനുനയിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് കേരള ഹൌസിൽ ചായ സത്കാരം സംഘടിപ്പിച്ചിരിക്കുന്നത് എന്നും വിവരമുണ്ട്.