ഭാര്യയുടെ സ്ഥാനാർത്ഥിത്വത്തിന്‍റെ പേരിൽ മാധ്യമങ്ങൾ വേട്ടയാടി: മന്ത്രി എ.കെ ബാലന്‍
അഡ്മിൻ
ഭാര്യ പികെ ജമീലയുടെ സ്ഥാനാർത്ഥിത്വത്തിന്‍റെ പേരിൽ തന്നെ മാധ്യമങ്ങൾ വേട്ടയാടിയെന്ന് മന്ത്രി എ.കെ ബാലന്‍. ജമീലയുടെ സ്ഥാനാർത്ഥിത്വം ആ നിമിഷവും ജില്ലാ കമ്മിറ്റിയിൽ പോലും ഉണ്ടായിരുന്നില്ലെന്നും എന്നാൽ മാധ്യമങ്ങൾ സ്ഥാനാർഥിത്വത്തിന്‍റെ പേരിൽ വേട്ടയാടിയെന്നും ബാലൻ ആരോപിച്ചു.
സ്വന്തം താൽപര്യത്തിന് വേണ്ടി ഒരിക്കലും പാർട്ടിയെ ഉപയോഗിച്ചിട്ടില്ല. അദ്ദേഹത്തിനും ഭാര്യ ജമീലക്ക് എതിരെയും ഉണ്ടായ പോസ്റ്റർ പ്രചരണം നടത്തിയത് സി.പി.ഐ.എമ്മുകാരല്ലെന്നും അദ്ദേഹം പറഞ്ഞു. ഭാര്യ ഡോ.പി.കെ ജമീലയെ മത്സരിപ്പിക്കണമെന്ന് തന്റെ മനസിലുണ്ടായിരുന്നില്ലെന്നും തന്‍റെ സ്വാധീനം ഇല്ലാതാക്കാൻ ആര് വിചാരിച്ചാലും നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
പത്രക്കാരെ ഭയന്ന് പിൻമാറുന്നവരല്ല കമ്മ്യൂണിസ്റ്റുകാർ എന്നും പറഞ്ഞു. പാലക്കാട് ജില്ലയിലെ എല്ലാ എല്‍.ഡി.എഫ് സ്ഥാനാർത്ഥികളും വിജയിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. പാലക്കാട് സ്ഥാനാര്‍ത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട അസംബന്ധമാണ് വാർത്തകളായി വന്നതെന്നും അദ്ദേഹം പറഞ്ഞു.