കോൺഗ്രസ് വിട്ട പി. സി ചാക്കോയെ സ്വാഗതം ചെയ്ത് എൻ. സി. പി

കോൺഗ്രസ് പാർട്ടി വിട്ട മുതിർന്ന നേതാവ് പി. സി ചാക്കോയെ സ്വാഗതം ചെയ്ത് എൻ. സി. പി. ചാക്കോ എൻ. സി. പിയിൽ വന്നാൽ അർഹിക്കുന്ന വിധത്തിൽ നേതൃനിരയിൽ സ്ഥാനം കൊടുക്കുമെന്ന് സംസ്ഥാന അധ്യക്ഷൻ ടി. പി പീതാംബരൻ മാസ്റ്റർ വ്യക്തമാക്കി.

ചാക്കോ കോൺഗ്രസിലെ മുതിർന്ന നേതാവാണ്. നേരത്തെ ശരദ് പവാറുമായി ചേർന്നു പ്രവർത്തിച്ചിട്ടുളള ആളാണ്. ശരദ് പവാറിന്റെ അടുത്ത സുഹൃത്തുകൂടിയാണ് അദ്ദേഹം. അദ്ദേഹം വരുന്നത് എൻ. സി. പിക്ക് ഗുണം ചെയ്യും. മുതിർന്ന നേതാവ് എന്ന നിലയിൽ നേതൃനിരയിൽ അദ്ദേഹത്തിന് അർഹിക്കുന്ന സ്ഥാനം കൊടുക്കുമെന്നും പീതാംബരൻ മാസ്റ്റർ പറഞ്ഞു.

അതേസമയം, ഭാവി പരിപാടികളെപ്പറ്റി ചിന്തിച്ചിട്ടില്ലെന്നാണ് ചാക്കോ പറയുന്നത്. കേരളത്തിലെ ഗ്രൂപ്പ് വടംവലിയിൽ കോൺഗ്രസുകാരനായി തുടരാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ്, അപ്രതീക്ഷിതമായി ചാക്കോ പാർട്ടിയിൽ നിന്ന് രാജിവയ്ക്കുന്നതായി അറിയിച്ചത്. നിലവിൽ കേരളത്തിൽ കോൺഗ്രസ് എന്നൊരു പാർട്ടിയില്ലെന്ന് ചാക്കോ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു.

10-Mar-2021