നാ​ട് ദു​ര​ന്തം നേ​രി​ടു​മ്പോ​ള്‍ പോ​ലും പ്ര​തി​പ​ക്ഷം കൂ​ടെ നി​ന്നില്ല: മുഖ്യമന്ത്രി

കേ​ര​ള​ത്തി​ല്‍ വി​ക​സ​നം കൊ​ണ്ടു​വ​രാ​നാ​ണ് കി​ഫ്ബി വ​ഴി സ​ര്‍​ക്കാ​ര്‍ ശ്ര​മി​ച്ച​ത്. എ​ന്നാ​ല്‍ ഇ​തി​നെ തു​ര​ങ്കം വ​യ്ക്കാ​നാ​ണ് കോ​ണ്‍​ഗ്ര​സും ബി​.ജെ​.പി​യും ശ്ര​മി​ച്ച​ത്. നാ​ട് ദു​ര​ന്തം നേ​രി​ടു​മ്പോ​ള്‍ പോ​ലും പ്ര​തി​പ​ക്ഷം കൂ​ടെ നി​ന്നി​ല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ധര്‍മ്മടത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ മുഖ്യമന്ത്രി കോമത്ത് കുന്നുമ്പ്രത്ത് പ്രസംഗിക്കവെയാണ് ഇത് പറഞ്ഞത്.

നിങ്ങളെല്ലാവരും പൂര്‍ണമായി സര്‍ക്കാരിനെ പിന്താങ്ങിയവരാണ്. ഒരുകാര്യം എനിക്ക് ഉറപ്പിച്ച് പറയാന്‍ കഴിയും. നിങ്ങളുടെ ആരുടെയും, നാടിന്റെ പേര് ദോഷമാക്കുന്ന ഒരുകാര്യവും ഞങ്ങളാരും ചെയ്തിട്ടില്ല. എപ്പോഴും നിങ്ങളെ ചേര്‍ത്തുനിര്‍ത്താനും നിങ്ങളോട് ചേര്‍ന്ന് നില്‍ക്കാനും മാത്രമേ ഞങ്ങള്‍ ശ്രമിച്ചിട്ടുള്ളു. നിങ്ങള്‍ ആവശ്യമായ കാര്യങ്ങള്‍ ചെയ്യുക എന്ന് അഭ്യര്‍ത്ഥിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.

10-Mar-2021