കെ. ബാബുവിനെ മത്സരിപ്പിക്കുന്നതിനെതിരെ കോണ്‍ഗ്രസില്‍ പ്രതിഷേധം

നിയമസഭാ തെരഞ്ഞെടുപ്പില്‍ കെ. ബാബുവിനെ മത്സരിപ്പിക്കരുതെന്നാവശ്യപ്പെട്ട് പ്രതിഷേധ പോസ്റ്ററുകള്‍. തൃപ്പൂണിത്തുറ, കൊച്ചി എന്നിവിടങ്ങളിലാണ് ഇത്തരത്തില്‍ വ്യാപകമായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. കെ. ബാബുവിനെ മത്സരിപ്പിക്കരുതെന്നാണ് പോസ്റ്ററുകളിലെ ആവശ്യം.

കൂടാതെ, കെ. ബാബുവിനെ മത്സരിപ്പിച്ചാല്‍ മറ്റ് മണ്ഡലങ്ങളിലെ ജയത്തെ ബാധിക്കുമെന്നും പോസ്റ്ററുകളില്‍ പറയുന്നു. അഴിമതി അടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സേവ് കോണ്‍ഗ്രസിന്റെ പേരിലാണ് പോസ്റ്ററുകള്‍. കെ. ബാബുവിനെ കൂടാതെ സൗമിനി ജെയിന്‍, എ.ബി. സാബു, തമ്പി സുബ്രഹ്മണ്യം എന്നിവരെയാണ് മണ്ഡലത്തിലേക്ക് പാർട്ടി പരിഗണിക്കുന്നത്.

11-Mar-2021