രാജ്മോഹൻ ഉണ്ണിത്താനെതിരെ കാസർകോട് പോസ്റ്ററും കരിങ്കൊടിയും

കോൺഗ്രസിന്റെ കാസർകോട് എം. പി രാജ്മോഹൻ ഉണ്ണിത്താനെതിരെ പോസ്റ്ററും കരിങ്കൊടിയും. എം. പിയുടെ വീടിന്റെ ഗേറ്റിന് മുന്നിലാണ് പോസ്റ്ററും കരിങ്കൊടിയും പ്രത്യക്ഷപ്പെട്ടത്. കൊല്ലത്ത് നിന്ന് അഭയം തേടി വന്നത് കാസർകോട്ടേ കോൺഗ്രസിന്റെ കുഴിമാടം തോണ്ടാനാണോ എന്നാണ് പോസ്റ്ററിലെ ചോദ്യം. സേവ് കോൺഗ്രസിൻ്റെ പേരിലാണ് പോസ്റ്ററുകൾ പതിച്ചത്.

അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിനുള്ള യു.ഡി.എഫിൻ്റെ സീറ്റ് വിഭജനം പൂര്‍ത്തിയായി. 91 സീറ്റുകളിലാണ് ഇത്തവണ കോണ്‍ഗ്രസ് മത്സരിക്കുന്നത്. 91 സീറ്റുകളിൽ 81 സീറ്റുകളിൽ സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. നേമം അടക്കം പത്ത് സീറ്റുകളിൽ അന്തിമതീരുമാനം ആയിട്ടില്ല.

13-Mar-2021