കോൺഗ്രസ് വിട്ട മുതിർന്ന നേതാവ് വിജയന്‍ തോമസ് ബി.ജെ.പിയില്‍ ചേര്‍ന്നു

കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറിയും ജയ്ഹിന്ദ് ടി.വി മുൻ ചെയർമാനുമായ വിജയൻ തോമസ് ബി.ജെ.പിയിൽ ചേർന്നു. പാർട്ടി ആസ്ഥാനത്ത് ജനറൽ സെക്രട്ടറി അരുൺ സിങാണ് വിജയൻ തോമസിന് അംഗത്വം നൽകിയത്. നേരത്തെ പാര്‍ട്ടിയില്‍ നിന്ന് ഔദ്യോഗിക അംഗത്വം രാജിവെച്ച വിജയന്‍ തോമസ് പ്രാഥമിക അംഗത്വവും രാജിവെച്ചിരുന്നു.

കോൺഗ്രസിന് ആശയക്കുഴപ്പമാണ്. പ്രാദേശിക പാർട്ടിയുടെ സാന്നിധ്യം പോലുമില്ല. കേരളത്തിലും കൂടുതൽ നേതാക്കൾ മറ്റു പാർട്ടികളിൽ ചേരും. ആരും തുറന്നുപറയുന്നില്ലെന്നേയുള്ളു. സീറ്റിൻ്റെ പേരിൽ അല്ല പാർട്ടി വിടുന്നത്, അംഗത്വം സ്വീകരിച്ചശേഷം വിജയൻ തോമസ് പറഞ്ഞു.

സി.പി.ഐ.എമ്മിനെതിരെയാണ് കേരളത്തിൽ കോൺഗ്രസ്സ് മത്സരിക്കുന്നതെങ്കിലും അവര്‍ ബി.ജെ.പിയെയാണ് പ്രധാന എതിരാളിയായി കാണുന്നത്. അത്ര ദയനീയമാണ് കോണ്‍ഗ്രസ്സിലെ അവസ്ഥയെന്നും വിജയന്‍ തോമസ് പറഞ്ഞു.

13-Mar-2021