കൊടുവള്ളിയിൽ എം.കെ മുനീർ മത്സരിക്കുന്നതിനെതിരെ പ്രതിഷേധം
അഡ്മിൻ
എം.കെ മുനീറിന് വോട്ടു മുസ്‍ലിം ലീഗ് സ്ഥാനാർത്ഥി പട്ടിക ഇന്നലെ പ്രഖ്യാപിച്ചിരിക്കെ കൊടുവള്ളിയിൽ എം.കെ മുനീർ മത്സരിക്കുന്നതിനെതിരെ പ്രതിഷേധം. പുതിയ പട്ടിക അനുസരിച്ച് എം.കെ. മുനീറിനെയാണ് കൊടുവള്ളിയിൽ പ്രഖ്യാപിച്ചിട്ടുള്ളത്.എം.കെ മുനീർ കൊടുവള്ളിയിൽ മത്സരിക്കുകയാണെങ്കിൽ വോട്ട് ചെയ്യില്ലെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. മുനീറിന്റെ വീട്ടിലെത്തി സ്ഥാനാർത്ഥിത്വത്തിൽ നിന്നും പിൻവാങ്ങണമെന്നും നാട്ടുകാരെ പരിഗണിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
കൊടുവള്ളിയിൽ ഇറക്കുമതി സ്ഥാനാർത്ഥികൾ വേണ്ടെന്നും അവിടെ നിന്നുള്ള സ്ഥാനാർഥികൾ തന്നെ മതിയെന്നും ആവശ്യപ്പെട്ട് ലീഗിന്റെ തന്നെ ഒരു വിഭാഗം പ്രവർത്തകർ മുനീറിന്റെ വീട്ടിൽ പ്രതിഷേധവുമായി എത്തി. രാത്രി ഒമ്പതരയോടെയാണ് ഇരുപത്തി അഞ്ചോളം വരുന്ന ലീഗ് പ്രവർത്തകർ മുനീറിന്റെ വീട്ടിൽ എത്തിയത്. മുന്നോട്ട് പോയാൽ മണ്ഡലത്തിൽ ഇറങ്ങാൻ കഴിയാത്ത സ്ഥിതിയുണ്ടാകും എന്നും പറഞ്ഞിരുന്നു.
ഇവിടെ എം.എ റസാഖിനെ സ്ഥാനാർഥിയാക്കണമെന്നാണ് പ്രതിഷേധക്കാർ ആവശ്യപ്പെടുന്നത്. ഇന്നലെ സ്ഥാനാർത്ഥി പട്ടിക പുറത്തു വന്നപ്പോൾ മൂന്ന് തവണ മത്സരിച്ചവർ മാറി നിൽക്കണമെന്ന നിർദേശത്തിൽ മൂന്ന് സീനിയർ നേതാക്കൾക്ക് മാത്രമാണ് ഇളവ് നൽകിയത്. അവരിൽ ഒരാളാണ് എം.കെ. മുനീർ. കുഞ്ഞാലിക്കുട്ടിയും കെ.പി.എ മജീദുമാണ് മറ്റുള്ളവർ. കുഞ്ഞാലിക്കുട്ടി വേങ്ങരയിലും കെ.പി.എ മജീദ് തിരൂരങ്ങാടിയിലും മത്സരിക്കും.