ബിന്ദു കൃഷ്ണയ്ക്ക് സീറ്റില്ല; കൊല്ലത്ത് കോൺഗ്രസിൽ കൂട്ടരാജി

കൊല്ലത്ത് കോൺഗ്രസിലെ രണ്ട് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റുമാരും മുഴുവൻ മണ്ഡലം പ്രസിഡന്റുമാരും രാജിവച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിന്ദു കൃഷ്ണയ്ക്ക് സീറ്റ് നിഷേധിച്ചതിന്റെ പ്രതിഷേധമായാണ് കൂട്ടരാജി. ബിന്ദു കൃഷ്ണയ്ക്ക് സീറ്റ് നൽകാത്തതിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.

കോൺഗ്രസ് നടപടിയിൽ പ്രതിഷേധിച്ച് ഡിസിസി-ബ്ലോക്ക് ഭാരവാഹികളും, മണ്ഡലം പ്രസിഡന്റുമാരും സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും ഇ മെയിൽ അയച്ചിരുന്നു. നാലു വർഷങ്ങളോളമായി ജില്ലയിലെ ജനങ്ങൾക്കിടയിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച ബിന്ദു കൃഷ്ണയെ ഒഴിവാക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്നാണ് നേതാക്കളുടെ അഭിപ്രായം. ജില്ലയിൽ കോൺഗ്രസിന്റെ വിജയത്തെ ഇത് ബാധിക്കുമെന്നാണ് നേതാക്കൾ അഭിപ്രായപ്പെടുന്നത്.

13-Mar-2021