നിയമസഭാ തെരഞ്ഞെടുപ്പ്: നാല് മണ്ഡലങ്ങളിലെ കൂടി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സി.പി.ഐ
അഡ്മിൻ
ഇക്കുറി നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന നാല് സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെക്കൂടി പ്രഖ്യാപിച്ച് സി.പി.ഐ. ചടയമംഗലത്ത് പാര്‍ട്ടി ദേശീയ- സംസ്ഥാന കൗണ്‍സില്‍ അംഗവും വനിതാ നേതാവുമായ ജെ. ചിഞ്ചുറാണി മത്സരിക്കും. നാട്ടികയില്‍ സി.സി. മുകുന്ദന്, ഹരിപ്പാട് ആര്.സജിലാല്‍, പറവൂരില്‍ എം.ടി.നിക്സണ് എന്നിവരും മത്സരിക്കും.
സി.പി.ഐ മത്സരിക്കുന്ന 25 സീറ്റുകളില്‍ 21 സ്ഥാനാര്‍ത്ഥികളെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. രണ്ടില്‍ കൂടുതല്‍ സീറ്റുകളില്‍ പാര്‍ട്ടി മത്സരിക്കുന്ന ജില്ലകളില്‍ ഒരു വനിതയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന മാനദണ്ഡം നടപ്പാക്കണമെന്ന് സംസ്ഥാന എക്സിക്യൂട്ടീവ്- കൗണ്‍സില്‍ യോഗങ്ങള്‍ ചൂണ്ടിക്കാട്ടിയതോടെയാണ് ചടയമംഗലത്ത് ചിഞ്ചുറാണിക്ക് നറുക്കുവീണത്. വൈക്കം- സി.കെ. ആശയാണ് മത്സരിക്കുന്നത്. ചിഞ്ചുറാണി കൂടി പട്ടികയില്‍ ഉള്‍പ്പെട്ടതോടെ സി.പി.ഐ സ്ഥാനാര്‍ത്ഥി പട്ടികയില്‍ രണ്ടു വനിതകളായി.