ഏറ്റുമാനൂരില്‍ സ്വതന്ത്രയായി മത്സരിക്കാൻ ലതികാ സുഭാഷ്
അഡ്മിൻ
കോണ്‍ഗ്രസ് പാർട്ടിയുടെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവന്ന പിന്നാലെ പ്രതിഷേധിച്ച് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെക്കുകയാണ് തല മുണ്ഡനം ചെയ്യുകയും ചെയ്ത ലതികാ സുഭാഷ് ഏറ്റുമാനൂരില്‍ സ്വതന്ത്രയായി മത്സരിക്കാൻ തീരുമാനിച്ചു.
ഇതിന്റെ മുന്നോടിയായി ഇവർ തന്നെ പിന്തുണക്കുന്ന പ്രവര്‍ത്തകരുടെ യോഗം വിളിച്ചു ചേര്‍ത്തു. ഇന്ന്\വൈകീട്ടോടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെ ഭാഗമായി ലതിക സുഭാഷ് കോണ്‍ഗ്രസ് പ്രാഥമിക അംഗത്വം രാജിവെക്കുമെന്നുമാണ് പുറത്തുവരുന്ന വിവരങ്ങള്‍.
കോണ്‍ഗ്രസ് പുറത്തിറക്കിയ \ സ്ഥാനാര്‍ത്ഥി പട്ടികയില്‍ സ്ത്രീകളെ അവഗണിച്ചത് ചൂണ്ടിക്കാണിച്ച് ലതിക സുഭാഷ് തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ചിരുന്നു. പട്ടികയ്‌ക്കെതിരായ വിയോജിപ്പുകള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പരസ്യമായി രേഖപ്പെടുത്തിയ ശേഷമായിരുന്നു ലതികാ സുഭാഷ് രാജിവെച്ചത്.