ചെന്നിത്തലയ്ക്കെതിരെ ആരോപണവുമായി രമണി പി. നായര്‍

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവന്ന പിന്നാലെ ആരംഭിച്ച വിവാദങ്ങള്‍ ഇപ്പോഴും തുടരുകയാണ്.
രാജിവെക്കാന്‍ എടുത്ത മുന്‍ തീരുമാനത്തില്‍ നിന്ന് പിറകോട്ടില്ലെന്ന് കെ.പി.സി.സി സെക്രട്ടറി സ്ഥാനത്ത് നിന്നും രാജിവെച്ച രമണി പി. നായര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കി കഴിഞ്ഞു.

കോണ്‍ഗ്രസിലെ വാര്‍ഡുതലം മുതല്‍ സംസ്ഥാന തലം വരെയുള്ള നേതാക്കള്‍ തനിക്കൊപ്പം രാജിവെക്കുമെന്നും രമണി പ്രഖ്യാപനം നടത്തി. ഇത്തവണ തന്റെ പേര് സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്നും വെട്ടിയത് രമേശ് ചെന്നിത്തലയാണെന്നും രമണി പി. നായര്‍ ആരോപിക്കുന്നു.

മുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഇറങ്ങണോ എന്ന കാര്യത്തില്‍ തീരുമാനം പിന്നീടായിരിക്കുമെന്നും അവര്‍മാധ്യമങ്ങളെ അറിയിച്ചു. സമാനമായി സ്ഥാനാര്‍ത്ഥി പട്ടികയില്‍ പ്രതിഷേധിച്ച് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് ലതികാ സുഭാഷും ഇന്നലെ രാജിവെച്ചിരുന്നു.

15-Mar-2021