മുഖ്യമന്ത്രി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ധർമടത്ത് മത്സരിക്കാനായി മുഖ്യമന്ത്രി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു. കണ്ണൂർ കലക്‌ട്രേറ്റിലെത്തിയാണ് അദ്ദേഹം നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. മുഖ്യമന്ത്രി തന്നെയാണ് എൽ.ഡി.എഫിൽ ആദ്യം പത്രിക സമർപ്പിച്ചത്.

സി.പി.ഐ നേതാവായ സി.എൻ ചന്ദ്രനും സി.പി.ഐ.എം ജില്ലാ സെക്രട്ടറി എം.വി ജയരാജനുമാണ് അദ്ദേഹത്തെ അനുഗമിച്ചത്. കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് മുഖ്യമന്ത്രി പത്രിക സമർപ്പിച്ചത്.

15-Mar-2021