സി.കെ ജാനുവിനെതിരെ ബത്തേരിയില്‍ പോസ്റ്റർ പ്രതിഷേധം

എന്‍.ഡി.എ സ്ഥാനാർത്ഥി സി.കെ ജാനുവിനെതിരെ ബത്തേരിയിൽ പോസ്റ്റർ പ്രതിഷേധം. സുൽത്താൻ ബത്തേരിയിൽ ജാനുവിനെ സ്ഥാനാർത്ഥിയായിവേണ്ടെന്നും പ്രവർത്തകരുടെ വികാരം ഉൾക്കൊള്ളണമെന്നുമാണ് പോസ്റ്ററുകളിലെ ആവശ്യം.

ശബരിമല വിഷയത്തിൽ ജാനു സർക്കാരിനെ പിന്തുണച്ചയാളാണ് എന്നാണ് പോസ്റ്റര്‍. സേവ് ബി.ജെ.പിയുടെ പേരിലാണ് ബത്തേരി ടൗണിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. നേരത്തെ നിയമസഭ തെരഞ്ഞെടുപ്പില്‍ സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ നിന്നും എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് സി. കെ ജാനു അറിയിച്ചിരുന്നു.

താന്‍ എന്‍.ഡി.എ വിട്ട് സി.പി.എമ്മിലേക്ക് പോയിട്ടില്ലെന്നും ചര്‍ച്ച നടത്തുക മാത്രമാണ് ഉണ്ടായതെന്നും അവര്‍ പറഞ്ഞിരുന്നു. ജനാധിപത്യ രാഷ്ട്രീയ സഭയുടെ അധ്യക്ഷയും ആദിവാസി ഗോത്ര മഹാ സഭയുടെ ചെയര്‍പേഴ്സണുമാണ് നിലവില്‍ ജാനു.

16-Mar-2021