രണ്ടിടത്തും വിജയസാദ്ധ്യത കെ. സുരേന്ദ്രനില്ല; കോടിയേരി ബാലകൃഷ്ണൻ

ലതികാ സുഭാഷ് തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ച വിഷയത്തിൽ കോൺഗ്രസിനെ രൂക്ഷമായി വിമർ‌ശിച്ച് സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണൻ. തല അറുത്തുവെച്ചാലും കുലുങ്ങാത്തവരുടെ മുന്നിൽ തലമുണ്ഡനം ചെയ്‌തിട്ട് കാര്യമുണ്ടോ? തല അറുത്ത് വച്ചാലും കുലുങ്ങാത്ത കഠിന ഹൃദയരാണ് കോൺഗ്രസ് നേതാക്കളെന്നും കോടിയേരി പറഞ്ഞു.

കേരളത്തിൽ പൊതുവെ എൽ.ഡി.എഫും യു.ഡി.എഫും തമ്മിലാണ് മത്സരം. എന്നാൽ നേമത്ത് എൽ.ഡി.എഫും ബി.ജെ.പിയും തമ്മിലാണ് മത്സരം.കെ. സുരേന്ദ്രൻ രണ്ടിടത്ത് മത്സരിക്കുന്നതിനെയും കോടിയേരി പരിഹസിച്ചു. രണ്ടിടത്തും വിജയസാദ്ധ്യത സുരേന്ദ്രനില്ല. ആൺ സുരേന്ദ്രൻ മതി പെൺ സുരേന്ദ്രൻ വേണ്ടെന്നാണ് ബി.ജെ.പിയുടെ തീരുമാനമെന്നും കോടിയേരി പറഞ്ഞു.

16-Mar-2021