കള്ളവോട്ടിനുള്ള ശ്രമം; രമേശ് ചെന്നിത്തലയുടെ വാദം പൊളിയുന്നു
അഡ്മിൻ
കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കള്ളവോട്ടിനുള്ള വ്യാപകശ്രമമുണ്ടെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വാദം പൊളിയുന്നു.കാസർകോട് ജില്ലയിലെ ഉദുമ മണ്ഡലത്തിൽ 5 വോട്ട് ഉണ്ടെന്ന് ചെന്നിത്തല ആരോപിച്ച കുമാരിയുടെ കുടുംബം കോണ്‍ഗ്രസ് അനുഭാവികളെന്ന് വ്യക്തമായി. പെരിയ പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ കുമാരിയുടെ പേരില്‍ നാല് വോട്ടുകളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. തേസമയം, തന്റെ പേരില്‍ അഞ്ച് വോട്ടുള്ള വിവരം അറിഞ്ഞിട്ടില്ലെന്ന് കുമാരിയുടെ കുടുംബം പറയുന്നു.
തങ്ങളെ വോട്ട് ചേര്‍ക്കാന്‍ സഹായിച്ചത് പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വമെന്നും കുമാരി പറഞ്ഞു. പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണം കാര്യമറിയാതെയാണെന്നും കുമാരിയുടെ കുടുംബം പ്രതികരിച്ചു. രമേശ് ചെന്നിത്തല ആരോപണങ്ങള്‍ ഉന്നയിക്കുന്നതിന് മുമ്പ് കാര്യങ്ങള്‍ അന്വേഷിച്ചറിയണമെന്ന് പ്രാദേശിക കോണ്‍ഗ്രസ് ഭാരവാഹികളും പറയുന്നു.
നേരത്തേ, സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ കള്ളവോട്ടിനുള്ള വ്യാപകശ്രമമെന്ന് ചെന്നിത്തല പറഞ്ഞിരുന്നു. കേരളത്തിലെ140 മണ്ഡലങ്ങളിലും ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വ്യാജവോട്ടര്‍മാരെ ചേര്‍ത്തിരിക്കുകയാണെന്ന് ചെന്നിത്തല ആരോപിക്കുകയുണ്ടായി.