ഇടതുമുന്നണി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രചരണ ഗാനം പുറത്തിറക്കി

കേരളത്തിലെ തെരഞ്ഞെടുപ്പിനുള്ള പ്രചരണ ഗാനം ഇടതുമുന്നണി പുറത്തിറക്കി . ‘നമ്മളെ നയിച്ചവര്‍ ജയിക്കണം തുടര്‍ച്ചയോടെ നാട് വീണ്ടും ഉജ്വലിക്കണം’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഗായിക സിത്താര കൃഷ്ണകുമാറാണ്. ഉറപ്പാണ് കേരളം എന്ന തലക്കെട്ടോടെ എല്‍.ഡി.എഫ് കേരള എന്ന യൂട്യൂബ് ചാനലാണ് ഗാനം പങ്കുവെച്ചത്.ഗാനത്തിന് സംഗീതം നിര്‍വഹിച്ചിരിക്കുന്നതും സിത്താര തന്നെയാണ്. ബി.കെ ഹരിനാരായണനാണ് ഗാനത്തിനായി വരികളൊരുക്കിയിരിക്കുന്നത്.

സംസ്ഥാന സർക്കാരിന്റെ ഇതുവരെയുള്ള ഭരണനേട്ടങ്ങള്‍ ഉയര്‍ത്തിക്കാണിക്കുന്നതാണ് ഗാനം. കേരളാ
മുഖ്യമന്ത്രി പിണറായി വിജയനും സി.പി.ഐ.എമ്മിന്റെ പഴയകാല നേതാക്കളായ ഇ.എം.എസ്, എ.കെ.ജി, നായനാര്‍, വി.എസ് അച്യുതാനന്ദന്‍ സി.പി.ഐ നേതാക്കളായ പി.കെ വാസുദേവന്‍ നായര്‍, എം.എന്‍ ഗോവിന്ദന്‍ നായര്‍, സി. അച്യുതമേനോന്‍ എന്നിവരുടെ ചിത്രങ്ങളും തെരഞ്ഞെടുപ്പ് ഗാനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

https://www.youtube.com/watch?v=r387KXcZhWo

17-Mar-2021