ഞങ്ങൾ എല്ലാമതവിശ്വാസത്തിനും വേണ്ടി നിലകൊള്ളുന്നു: കോടിയേരി ബാലകൃഷ്ണൻ

സിപിഐഎം സ്ത്രീകളെ ശബരിമലയിൽ കൊണ്ടുപോയിട്ടില്ലെന്ന് സിപിഐഎം നേതാവ്കോടിയേരി ബാലകൃഷ്ണൻ. സുപ്രിംകോടതി വിധി നടപ്പാക്കുകയാണ് ചെയ്തതെന്ന് കോടിയേരി പറഞ്ഞു. ഇടത് പക്ഷം വിശ്വാസ സംരക്ഷണത്തിനൊപ്പമാണെന്ന്നും അദ്ദേഹം പറഞ്ഞു.

വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കുന്ന പ്രസ്താനമാണ് ഇടത് പക്ഷമെന്നും അത്ഹിന്ദുക്കളുടെയാണെങ്കിലും, മുസ്ലാം മതവിശ്വാസികളുടെ ആണെങ്കിലും അങ്ങനെ തന്നെയെന്ന് കോടിയേരിപറഞ്ഞു. ബാബറി മസ്ജിദ് പൊളിച്ചവരാണ് ഇപ്പോൾ വിശ്വാസത്തിന്റെ പേരിൽ രംഗത്തെത്തിയിരിക്കുന്നത്. അവർക്ക് അപ്പോൾ ഒരു വിശ്വാസത്തിന് വേണ്ടി മാത്രമല്ലേ നിൽക്കുന്നുള്ളു ? എന്നാൽ ഞങ്ങൾ എല്ലാമതവിശ്വാസത്തിനും വേണ്ടി നിലകൊള്ളുന്നു.

മതവിശ്വാസികളുടെ വിശ്വാസത്തെ വൃണപ്പെടുന്ന ഒന്നുംഇടതുപക്ഷ സർക്കാർ ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇടത് പക്ഷം ഒരിക്കലും സ്ത്രീകളെ ശബരമലയിൽ കയറ്റിയിട്ടില്ല. സുപ്രിംകോടതി വിധി നടപ്പാക്കുക മാത്രമാണ്ചെയ്തത്. ശബരിമല വിഷയത്തിൽ പാർലമെന്റിൽ നിയമം കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ച പ്രധാനമന്ത്രി അത്നടപ്പാക്കിയോ എന്നും കോടിയേരി ചോദിച്ചു. നിലവിൽ ശബരിമല വിഷയം ചർച്ചചെയ്യുന്നത് പ്രചാരണതന്ത്രമാണെന്നും ഇത്തരം പ്രചരണങ്ങൾ വിലപ്പോകില്ലെന്നും കോടിയേരി പറഞ്ഞു.

18-Mar-2021