നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള സമയം നാളെ അവസാനിക്കും

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾക്ക് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി നാളെ. മത്സര ചിത്രം തെളിഞ്ഞതോടെ സംസ്ഥാനത്തെമ്പാടുമായി ഇന്ന് കൂടുതൽ സ്ഥാനാർത്ഥികൾ പത്രിക സമർപ്പിച്ചേക്കും.

പ്രചാരണം നേരത്തെ തുടങ്ങാൻ വേണ്ടി ഇടതുമുന്നണി സ്ഥാനാർത്ഥികളുടെ പത്രികാ സമർപ്പണം ഏകദേശം പൂർത്തിയാക്കി. യുഡിഎഫ്, എൻഡിഎ സ്ഥാനാർത്ഥികൾ നാമനിർദേശ പത്രികകൾ ഇന്നും നാളെയുമായി സമർപ്പിക്കും.

ശനിയാഴ്ച രാവിലെ 11 മണി മുതൽ സൂക്ഷ്മപരിശോധന തുടങ്ങും. അതുപോലെ മാർച്ച് 22 വൈകീട്ട് മൂന്ന് മണിവരെ നാമനിർദേശ പത്രികകൾ പിൻവലിക്കാനും കഴിയും.

18-Mar-2021