മഞ്ചേശ്വരത്ത് സുരേന്ദ്രന് തലവേദനയായി മത്സര രംഗത്ത് വീണ്ടും സുന്ദര

കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരം മണ്ഡലത്തിൽ ഇപ്പോഴത്തെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രൻ കഴിഞ്ഞ തവണ തോറ്റത് 89 വോട്ടിനാണ്. കെ. സുന്ദര എന്ന സ്ഥാനാർഥി നേടിയ വോട്ടുകൾ ആണ് ആ പരാജയത്തില്‍ നിർണായകമായത്. 2016 ലെ തെരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിച്ച സുന്ദര നേടിയത് 467 വോട്ടുകളായിരുന്നു.

ഈ വോട്ടുകൾ ജയപരാജയം നിർണയിക്കുന്നതിൽ നിർണായകമായി. ഐസ്ക്രീം ചിഹ്നത്തിലാണ് സുന്ദര മത്സരിച്ചത്. പേരിലും ചിഹ്നത്തിലും ഉള്ള സാദൃശ്യം സുരേന്ദ്രന് പാരയായി എന്നാണ് വിലയിരുത്തൽ. ഇത്തവണ ബിഎസ്പി സ്ഥാനാർത്ഥിയായാണ് സുന്ദര മത്സരിക്കുന്നത്. കഴിഞ്ഞ തവണ പ്രചാരണത്തിന് ഇറങ്ങാതെ ആണ് സുന്ദര വോട്ട് പിടിച്ചത്. ഇത്തവണ പ്രചാരണത്തിന് ഇറങ്ങാൻ തന്നെയാണ് പരിപാടി.

18-Mar-2021