കോൺഗ്രസ് ശക്തിയായി നിലനിന്നിരുന്ന സ്ഥലങ്ങളിലെല്ലാം ഇപ്പോള്‍ ബി.ജെ.പിയാണ് ഭരിക്കുന്നത്: മുഖ്യമന്ത്രി
അഡ്മിൻ
ബി.ജെ.പി ഉയർത്തുന്ന വർഗീയ നിലപാടുകളെ ശക്തമായി എതിർക്കുന്ന സമീപനം ഒരുഘട്ടത്തിലും കോൺഗ്രസ് സ്വീകരിക്കുന്നില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വർഗീയ താൽപര്യം സംരക്ഷിക്കുന്നതിനുവേണ്ടി ഓരോ ഘട്ടത്തിലും ബി.ജെ.പി ഉയർത്തിക്കൊണ്ടുവരുന്ന വിവിധ പ്രശ്‌നങ്ങളുണ്ട്, അത്തരം പ്രശ്‌നങ്ങളുടെ ഭാഗമായി മാറാൻ കോൺഗ്രസ് നേതൃത്വത്തിലെ ആളുകൾക്ക് യാതൊരുവിധ മടിയും ഉണ്ടാവാറില്ല എന്നും അദ്ദേഹം പറഞ്ഞു.
ചില കാര്യങ്ങളിൽ കേരളത്തിലും കോണ്ഗ്രസ്സിന്റെ ഇത്തരം സമീപനങ്ങൾ വ്യാപിച്ചു വരുന്നതായി കാണാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏറനാട് മണ്ഡലത്തിൽനിന്നും എൽ.ഡി.എഫ് സ്വ തന്ത്രസ്ഥാനാർത്ഥിയായി നിയമസഭയിലേക്ക് മത്സരിക്കുന്ന കെ.ടി. അബ്ദു റഹ്മാന്റെ അരീക്കോട്ടെ തിരഞ്ഞെടുപ്പ് പ്രചരണ പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ക
ഴിഞ്ഞ തിരഞ്ഞെടുപ്പിൽ നേമത്ത് ബി.ജെ.പിക്ക് അക്കൗണ്ട് തുടങ്ങാൻ സഹായിച്ചത് കോൺഗ്രസ് നേതൃത്വത്തിന്റെ അനുമതിയോടെയാണ്.ഇത് ബി.ജെ.പിക്ക് വലിയ നേട്ടമായി. ബി.ജെ.പിയും, കോൺഗ്രസും സഖ്യത്തിൽ ഏർപ്പെട്ടിട്ടുണ്ട് എന്ന് ഒ.രാജഗോപാൽ തന്നെ സമ്മതിച്ചതാണ്. അതുകൊണ്ടുതന്നെ മണ്ഡലത്തിലെ കോൺഗ്രസ് വോട്ടുകൾ ആവിയായി മാറുകയും ചെയ്തു.
കോൺഗ്രസ് രാജ്യത്തെ വലിയ പാർട്ടി ആയിരുന്നു. ഇപ്പോൾ കോൺഗ്രസ് ശക്തി ആയി നിലനിന്നിരുന്ന സ്ഥലങ്ങളിലെല്ലാം ബി.ജെ.പി ആണ് ഭരിക്കുന്നത്. വർഗീയതയുടെ ഭാഗമായി നിന്നുകൊണ്ട് മതനിരപേക്ഷതയെ സംരക്ഷിക്കാൻ ആകില്ലെന്നും ഇത് കോൺഗ്രസ് അനുഭവത്തിൽ നിന്ന് ഇതുവരെ പഠിച്ചിട്ടില്ലെന്നും പിണറായി വിജയൻ പറഞ്ഞു.