മറനീക്കുന്ന ഭിന്നത; കെ. സുരേന്ദ്രനെതിരേ വീണ്ടും പി.പി മുകുന്ദൻ
അഡ്മിൻ
സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഹെലികോപ്റ്ററിൽ യാത്ര നടത്തിയ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെതിരേ മുതിർന്ന ബി.ജെ.പി നേതാവ് പി.പി. മുകുന്ദൻ.ഉന്നത ചിന്ത വേണമെന്ന് പറയും പോലെ ഉന്നതത്തിൽ പോകാനായിരിക്കാം സുരേന്ദ്രൻ ഹെലികോപ്റ്റർ ഉപയോഗിക്കുന്നത്. സൗകര്യങ്ങൾ കൂടുന്ന സമയത്ത് നേതാക്കൾ വന്ന വഴി മറക്കരുതെന്നും മുകുന്ദൻ പറഞ്ഞു.
അതേപോലെ തന്നെ സി.പി.എം-ബി.ജെ.പി ഒത്തുകളിയുണ്ടെന്ന ബാലശങ്കറിന്റെ ആരോപണം പാർട്ടി ഗൗരവമായി അന്വേഷിക്കണം. അദ്ദേഹം വെറുതേ ആരോപണം ഉന്നയിക്കുമെന്ന് കരുതുന്നില്ലെന്നും മുകുന്ദൻ കൂട്ടിച്ചേർത്തു. ഇതാദ്യമായല്ല മുകുന്ദൻ സുരേന്ദ്രനെതിരെ രംഗത്തുവരുന്നത്. നേരത്തെ ശോഭാ സുരേന്ദ്രനെ തഴയുന്ന വിഷയത്തിലും അദ്ദേഹം സുരേന്ദ്രനെതിരെ ശക്തമായി രംഗത്തുവന്നിരുന്നു.
18-Mar-2021
ന്യൂസ് മുന്‍ലക്കങ്ങളില്‍
More