ശബരിമല വിവാദം അടഞ്ഞ അധ്യായം: പ്രശ്‌നം ചിലരുടെ മനസില്‍ മാത്രം: കാനം രാജേന്ദ്രന്‍

ശബരിമല വിവാദം അടഞ്ഞ അധ്യായമാണെന്നും പ്രശ്‌നം ചിലരുടെ മനസില്‍ മാത്രമാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ശബരിമല വിഷയത്തില്‍ എന്‍എസ്എസ് കേസ് നടത്തി തോറ്റതാണ്. വിശാല ബെഞ്ചിന്റെ വിധി വരുംവരെ കാത്തിരിക്കുന്നതാണ് മര്യാദയെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

എന്‍എസ്എസ് തന്നെ കേസ് നടത്തി. സുപ്രിംകോടതിയില്‍ പ്രമുഖരായ അഭിഭാഷകര്‍ വാദിച്ചു. കേസ് തോറ്റുപോയി. കേസ് തോറ്റുകഴിഞ്ഞിട്ട് കേരളത്തിലെ സര്‍ക്കാരാണ് അതിന്റെ കുഴപ്പക്കാരെന്ന് പറഞ്ഞിട്ട് കാര്യമുണ്ടോ? കേസ് തോറ്റാല്‍ അതിന് നിയമപരമായ കാര്യങ്ങള്‍ നോക്കേണ്ടതിന് പകരം ജനങ്ങളെ അണിനിരത്തി സര്‍ക്കാരാണ് കുഴപ്പമെന്ന് പറയുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ലെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

18-Mar-2021